റിപ്പോർട്ടർ ചാനലിലും കളങ്കിത മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. ചാനലിൽ നിലവിളി....

റിപ്പോർട്ടർ ചാനലിലും കളങ്കിത മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. ചാനലിൽ നിലവിളി....
Sep 16, 2026 08:30 AM | By PointViews Editor

       അയ്യോ നാട്ടാരേ ഓടി വരണേ.... റിപ്പോർട്ടർ ചാനലിൽ പൊലീസ് റെയ്ഡ് നടക്കുന്നേ..... വാർത്ത സംപ്രേഷണം മുടങ്ങിയേ... ലൈവാണിപ്പോൾ ആകെ കൊടുക്കുന്നതേ.....റിപ്പോർട്ടർ ചാനലിൽ പൊലീസ് റെയ്ഡ്. എന്തിനാണെന്ന് അറിയില്ലെന്ന് പറഞ്ഞ് ചാനൽ കള്ളം പറയുന്നു. വാർത്താ സംപ്രേഷണം മുടങ്ങി എന്ന് ആരോപിക്കുന്ന അതേ സമയം തന്നെ റെയ്ഡ് ലൈവ് കാണിക്കുന്നു. റെയ്ഡിനെ കുറിച്ച് ഡിജിപിക്ക് പോലും അറിയില്ല എന്ന് ചാനലിലെ ഒരു പരമ യോഗ്യൻ വോയ്സ് ഓവർ കൊടുക്കുന്നു. റെയ്ഡിന് ലൈവ് കമൻ്ററി കൊടുക്കുന്നു. കേരളത്തിലെ ഡിജിപി ഒരു കിഴങ്ങനാണെന്നാണോ ആ പൊട്ടൻ റിപ്പോർട്ടർ കരുതുന്നത്? ഡിജിപി അറിയാതെ ഒരു എസിപി ഒരു മാധ്യമ ഓഫിസ് റെയ്ഡ് ചെയ്യുമെന്ന് ഉളുപ്പില്ലാതെ പറയാൻ കഴിയുന്ന രണ്ട് ചാനലുകളേ മലയാളത്തിൽ ഉള്ളൂ, അതിലൊന്നാണ് റിപ്പോർട്ടർ. എന്തായാലും എല്ലാ രഹസ്യങ്ങളും അതിൻ്റെ മൂലവും ചികഞ്ഞെടുക്കാൻ കഴിവുള്ള മരംകൊത്തി ചാനലിന്റെ സ്വന്തം ഓഫിസ് റെയ്ഡ് ചെയ്യുന്നത് മാത്രം അറിയാൻ കഴിഞ്ഞില്ലത്രെ. സംശയകരമാണല്ലോ മരംകൊത്തികളേ. റെയ്ഡിന് മുൻപ് തന്നെ തെളിവൊക്കെ കടത്തിക്കഴിഞ്ഞിട്ടുണ്ടാകും എന്ന് ഉറപ്പല്ലേ. ഒരു കള്ളനും സ്വന്തം തെളിവ് നാട്ടുകാരുടെ കൈയ്യെത്തുന്നിടത്ത് വച്ചിട്ട് പോകില്ലെന്ന് ഏത് കള്ളനും ഏത് പൊലീസിനുമറിയാം. ഇനി അടുത്തത് റെയ്ഡ് നടത്തിയിട്ടും ഒരു രേഖയും കിട്ടിയില്ല എന്ന മുദ്രാവാക്യത്തോടെയുള്ള ആർത്തനാദങ്ങളും ആഹ്ളാദപ്രകടനങ്ങളുമാണ്.

ഇനി എന്തിനാണ് ഈ റെയ്ഡ് എന്നല്ലേ? മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് ആലക്കാടൻ വിജയൻ്റെ പബ്ലിസിറ്റി കമ്പനിയായ റിപ്പോർട്ടർ ചാനൽ കോടികൾ ചിലരിൽ നിന്ന് വാങ്ങിയിരുന്നു. അത് കള്ളപ്പണം ആകാമെന്നാണ് ഒരു നിഗമനം.കള്ളപ്പണമല്ലാതെ കണക്കുള്ള പണം ഏതേലും സ്ഥിര ബുദ്ധിയുള്ളവർ ഈ തട്ടിപ്പ് കമ്പനിക്ക് കൊടുക്കുമോ? ഇല്ല. അപ്പോൾ അതിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ കേസിൽ കോടതി നിർദ്ദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്.അക്കാര്യം ഡിജിപിക്ക് അറിയാം.എല്ലാ ഡിജിപിമാർക്കും അറിയാം. അതു കൊണ്ട് ലൈവായി വന്ന് നുണ പറയുന്ന റിപ്പോർട്ടറിൻ്റെ തട്ടിപ്പൊക്കെ നാട്ടുകാർക്ക് മനസ്സിലയ്ട്ടുണ്ട്. അതുകൊണ്ട് നാട്ടുകാർക്ക് ഒരു പ്രശ്നവുമില്ല...

ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ വ്യാപക പരിശോധന. കേസുമായി ബന്ധപ്പെട്ട് അഞ്ചിടങ്ങളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെയാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചത്.

കൊച്ചിയിലെ റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട കൊച്ചിയിലെ ഫ്ലാറ്റിലും പരിശോധന നടക്കുന്നുണ്ട്. കൂടാതെ ആൻ്റോ അഗസ്റ്റിനും സഹോദരങ്ങളുമായി ബന്ധപ്പെട്ട വയനാട്ടിലെ വീടുകളിലും പരിശോധന നടക്കുന്നതായാണ് വിവരം.

കേസിന്റെ അന്വേഷണത്തിൻ്റെ ഭാഗമായി ചാനലിന്റെ ന്യൂസ് ഡെസ്കിലെ ജേണലിസ്റ്റുകളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചതായി ചാനൽ അധികൃതർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത‌ത്‌ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കളമശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. കേസിന്റെ തുടർ അന്വേഷണത്തിൻ്റെ ഭാഗമായാണ് അഞ്ച് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്

Police raid Reporter Channel and the homes and establishments of corrupt businessmen. Screams on the channel....

Related Stories
കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് മരവിച്ചങ്ങനെ നിൽപ്പാണ്. സർക്കാർ നയം പറയുന്നില്ല. മാംസം ഉപയോഗിക്കാനും അനുവദിക്കണം.

Oct 6, 2026 12:00 PM

കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് മരവിച്ചങ്ങനെ നിൽപ്പാണ്. സർക്കാർ നയം പറയുന്നില്ല. മാംസം ഉപയോഗിക്കാനും അനുവദിക്കണം.

കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് മരവിച്ചങ്ങനെ നിൽപ്പാണ്. സർക്കാർ നയം പറയുന്നില്ല. മാംസം ഉപയോഗിക്കാനും...

Read More >>
പേരാവൂരിൽ വീർ സവർക്കർ സേവാ സംഘം

Oct 5, 2026 04:40 PM

പേരാവൂരിൽ വീർ സവർക്കർ സേവാ സംഘം

പേരാവൂരിൽ വീർ സവർക്കർ സേവാ...

Read More >>
കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

Oct 4, 2026 02:42 PM

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത...

Read More >>
അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

Oct 4, 2026 08:12 AM

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ്...

Read More >>
ഒളിച്ച് വെക്കലല്ല  ജനാധിപത്യം; തുറന്ന് പറച്ചിലാണ്  - ഡോ.ആർസു

Oct 3, 2026 11:54 AM

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന് പറച്ചിലാണ് - ഡോ.ആർസു

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന്...

Read More >>
അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

Oct 3, 2026 11:04 AM

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ...

Read More >>
Top Stories